Advertisement

‘നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വരാന്‍ സാധിക്കും’; ശബരിമലയിലേക്ക് വരട്ടെ എന്ന് ചോദിച്ച എഴുത്തുകാരിക്ക് കടകംപള്ളിയുടെ മറുപടി

October 19, 2018
Google News 1 minute Read

ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന കടുത്ത ഭക്തയാണ് വന്നാല്‍ സുരക്ഷ ഒരുക്കുമോയെന്ന എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ ചോദ്യത്തിന്   മതിയായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം അന്തസോടെ വന്നാല്‍ മതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.

‘പോലീസ് മേധാവിയും മിനിസ്റ്ററും ഉറപ്പു തന്നാല്‍ ഞാന്‍ വരും. ഞാന്‍ കടുത്ത ഭക്തയാണ്. ഞാന്‍ വരട്ടെ കടകംപള്ളി?’-എന്നായിരുന്നു ലക്ഷ്മിയുടെ ചോദ്യം. പിന്നീട് വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനോട്  സംസാരിച്ചിരുന്നു. എന്നാല്‍  ഇപ്പോൾ വരണമോ അതോ അന്തസായി വരണമോ എന്നാണ് അദ്ദേഹം ചോദിച്ചതെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വരാൻ സാധിക്കും ലക്ഷ്മി. ശ്രീകൃഷ്ണൻ മഹാഭാരത യുദ്ധം ജയിച്ചത് ആയുധം എടുക്കാതെയാണ്. അതുവരെ കള്ളം പറയാത്ത യുധിഷ്ഠിരന്റെ രഥം താഴ്ന്നുപോയ മഹാഭാരത യുദ്ധത്തോളം വലുതല്ല ഈ കീടങ്ങൾ അവിടെ കിടന്നു കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞതായി ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here