Advertisement

ദസറ ആഘോഷത്തിനിടെ ട്രെയിന്‍ അപകടം; 50 പേര്‍ മരിച്ചു

October 19, 2018
Google News 12 minutes Read

പഞ്ചാബ് അമൃത്സറിലെ ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറി വന്‍ ദുരന്തം. അപകടത്തില്‍ 50 പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ട്. അമൃത്സറിലെ ധോബി ഖട്ടില്‍ വൈകിട്ട് 6.30ഓടെയാണ് ദുരന്തം സംഭവിച്ചത്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. റെയില്‍വേ ക്രോസ് അടച്ചിരുന്നില്ലെന്നാണ് സൂചന. രണ്ട് ട്രെയിനുകള്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here