Advertisement

മീ ടൂ; സെലിബ്രിറ്റി മാനേജർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

October 20, 2018
Google News 0 minutes Read
anirban blah suicide metoo

മീ ടൂ ലൈംഗികാരോപണത്തെ തുടർന്ന് ജോലി നഷ്ടമായ സെലിബ്രിറ്റി മാനേജർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാൻ എന്റർറ്റെയിൻമെന്റിന്റെ സ്ഥാപകരിലൊരാളായ അനിർബൻ ദാസ് ബഌയാണ് ആത്മഹത്യാശ്രമം നടത്തിയത്.

കഴിഞ്ഞദിവസം പുലർച്ചെ മുംബൈയിലെ വാഷി പാലത്തിൽ വെച്ച് ആത്മഹത്യക്ക് ശ്രമിക്കുന്ന അനിർബനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. രാത്രി പേട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് അനിർബനെ വാഷി പാലത്തിനു സമീപം കണ്ടത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച അനിർബനെ കുടുംബാംഗങ്ങളുടെ കൂടെ വിട്ടു.

മി ടൂ ക്യാംപയിന്റെ ഭാഗമായി നിരവധി സ്ത്രീകൾ അനിർബനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തു വന്നിരുന്നു. തുടർന്ന് ജോലിയിൽ തുടരേണ്ടതില്ലെന്ന് ക്വാൻ എന്റർറ്റെയിൻമെന്റ് അനിർബനെ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here