Advertisement

കോടതിയലക്ഷ്യ കേസ്; ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

October 23, 2018
Google News 0 minutes Read
Jacob Thomas DGP

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇതേത്തുടര്‍ന്ന് ജേക്കബ് തോമസിന് എതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനായിരുന്നു ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്. എന്നാല്‍ ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മാപ്പപേക്ഷയില്‍ ജേക്കബ് തോമസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here