Advertisement

തമിഴ്നാട്ടിലെ 18എംഎല്‍എമാരുടെ അയോഗ്യത മദ്രാസ് ഹൈക്കോടതിയും ശരിവച്ചു

October 25, 2018
Google News 0 minutes Read
madras high court

തമിഴ്നാട്ടില്‍ പതിനെട്ട് എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരി വച്ചു. 18 എഐഎഡിഎംകെ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ തന്നെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ എംഎല്‍എമാരുടെ അയോഗ്യത നിലനില്‍ക്കും.  ജസ്റ്റിസ് എം സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. എന്നാല്‍ വിധിയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ടിടിവി ദിവകരന്‍ പറഞ്ഞു. വിധി വന്നതോടെ ഇപിഎസ് പക്ഷത്തിന് ആശ്വസിക്കാം.
വികെ ശശികല, ടിടിവി ദിനകരന്‍ എന്നിവരോട് കൂറ് പുലര്‍ത്തുന്ന എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. എഐഎഡിഎംകെയില്‍ ഭിന്നത വന്ന വേളയിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ വിമതരായ 18 എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍ അന്ന് സര്‍ക്കാരിനെ രക്ഷിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here