Advertisement

‘ശബരിമലയില്‍ വിട്ടുവീഴ്ചയില്ല’; സംസ്ഥാന വ്യാപകമായി വിശദീകരണയോഗങ്ങള്‍ നടത്താനും സിപിഎം തീരുമാനം

October 26, 2018
Google News 0 minutes Read

ശബരിമല യുവതീപ്രവേശന വിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനമെടുത്തത്. യുവതീ പ്രവേശനത്തെ എതിര്‍ത്ത് സംഘപരിവാറും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ജനങ്ങളെ സുപ്രീം കോടതി വിധിയെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാല്‍നട ജാഥകളും പ്രചാരണയോഗങ്ങളും സംഘടിപ്പിയ്ക്കും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും യോഗങ്ങള്‍ നടത്തുക. കൂടുതല്‍ യോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. നിലവില്‍ ഒന്‍പത് വിശദീകരണ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here