Advertisement

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

October 26, 2018
Google News 1 minute Read

സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി അതീവ ശോചനീയമെന്ന് ഹൈക്കോടതി. പാലാരിവട്ടം – കാക്കനാട് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

സംസ്ഥാന സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. റോഡുകള്‍ നന്നാക്കണമെങ്കില്‍ ഒന്നുകില്‍ ആള്‍ മരിക്കണം അല്ലെങ്കില്‍ വിഐപി സന്ദര്‍ശിക്കണം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യമെന്ന് പറഞ്ഞ കോടതി റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇതുപോലെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും കുറ്റപ്പെടുത്തി. സംസ്ഥാനത്ത് റോഡുകളുടെ സ്ഥിതി പൊതുവേ മോശമാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി പൊതുവേ ഭേദമാണെന്നും കോടതി അഭിപ്രായപ്പെട്ടു. മഴ മൂലമാണ് റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകാത്തതെന്ന സര്‍ക്കാറിന്റെ വാദം ന്യായീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നിര്‍മ്മാണം മാത്രം പോര നന്നായി പരിപാലിക്കണമെന്നും കോടതി വാക്കാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ റോഡുകള്‍ പൊതുവേ മികച്ചതാണെന്നും ഏതാനും ഒറ്റപ്പെട്ട റോഡുകള്‍ മാത്രമാണ് മോശം സ്ഥിതിയിലുള്ളതെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഒരാഴ്ച്ചക്കകം വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച കോടതി ആവശ്യമെങ്കില്‍ കരാറുകാരനെ പ്രതിയാക്കാമെന്നും നിര്‍ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here