Advertisement

‘വി. എം.സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം’ പ്രകാശനം നവംബര്‍ രണ്ടിന്

October 29, 2018
Google News 1 minute Read
vm satheesh

മൺമറഞ്ഞ പ്രമുഖ മാധ്യമപ്രവർത്തകൻ വി. എം. സതീഷിന്റെ ജീവിതത്തെയും ഓർമ്മകളെയും സമാഹരിക്കുന്ന ‘വി. എം. സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം’ എന്ന പുസ്തകം  ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.  നവംബർ 2ന് വൈകിട്ട് 5ന് എക്സ്പോ സെന്ററിലെ ബാൾ റൂമിലാണ് ചടങ്ങ് നടക്കുക.

മാധ്യമ പ്രവർത്തകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ നമുക്ക് സുപരിചിതനായ ജോയ് മാത്യുവാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കുന്നത്. സതീഷിന്റെ കുടുംബവും ഈ പരിപാടിയിൽ സന്നിഹിതരായിരിക്കും. മാധ്യമരംഗത്തെയും സാഹിത്യ-സാംസ്കാരിക മേഖലകളിലെയും നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം സതീഷിനെ സ്നേഹിച്ചവരും, സതീഷ് സ്നേഹിച്ചവരുമായ മനുഷ്യർ സദസ്സിലുണ്ടാകും. സതീഷിന്റെ സൗഹൃദവലയത്തിലുള്ള പ്രമുഖരായ മിക്ക മാധ്യമപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും എഴുത്തുകാരുടെയും പങ്കാളിത്തത്തോടെയാണ് 49 ലേഖനങ്ങളും ഒരു അഭിമുഖവും ചേർന്ന ഈ പുസ്തകം.

പി. ശിവപ്രസാദ് എഡിറ്ററായി, ഇസ്മയിൽ മേലടി, വനിതാ വിനോദ്, ഇ. കെ. ദിനേശൻ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് ലോയോ ജയന്റെ കവർ ഡിസൈനോടുകൂടി അക്ഷരക്കൂട്ടത്തിനു വേണ്ടി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഷക്കീം ചെക്കുപ്പയുടെ ‘സീ ഫോർ ( Z4 ) ആണ് പ്രസാധകർ.

വി.എം സതീഷ്.- ജീവചരിത്രം

അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ നിർഭയത്വം ശീലമാക്കിയ പ്രതിഭാശാലി. ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽനിന്നും ബിരുദമെടുത്തതിന് ശേഷം കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് ഡിപ്പാർട്മെന്റിൽ നിന്നും ഇന്റര്നാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പാസ്സായി. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ എം.ഫിൽ. മുംബൈ യുണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് ആന്റ് സിവിക്സ് ഡിപ്പാർട്മെന്റിൽ പി.എച്ച്.ഡിക്ക് ചേർന്നു. മുംബൈ ഇന്ത്യൻ എക്സ്പ്രസിൽ റിസർച്ച് അസിസ്റ്റന്റും പിന്നീട് ബിസിനസ് റിപ്പോർട്ടറുമായി. പിന്നീട് ഒമാൻ ഡെയിലി ഒബ്സെർവറിൽ ബിസിനസ് റിപ്പോർട്ടർ. ഒമാനിൽത്തന്നെ കേരള മോണിറ്റർ ഡോട്ട്.കോം എന്ന അന്വേഷണാത്മത വെബ് പോർട്ടലിന് രൂപം നൽകി. ഒമാനിൽനിന്നും ദുബായ് മീഡിയാ സിറ്റിയിലെത്തി. ഡെയിലി സ്റ്റാർ, ഇന്റർനാഷണൽ ഹെറാൾഡ് ട്രൈബ്യുൻ , ഗൾഫ് ന്യൂസ്, ഖലീജ് ടൈംസ്, എമിറേറ്റ്സ് ഈവനിംഗ് പോസ്റ്റ്, സെവൻ ഡെയ്സ് തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ സേവനമനുഷ്ഠിച്ചു. അന്വേഷണാത്മ റിപ്പോർട്ടുകളുടെ അനുഭവങ്ങൾ Distressing Encounters എന്ന പേരിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കെ.പി.എസ് മേനോൻ ചെയർ ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസ് സ്ക്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here