Advertisement

ആമസോൺ തലവനും മറ്റ് മൂന്നുപേർക്കുമെതിരെ കേസ്

October 31, 2018
Google News 0 minutes Read
case against amazon head

ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ ആമസോണിനെതിരെ കേസ്. മൊബൈൽ ഫോണിനായി ഓൺലൈനിലൂടെ ഓർഡർ നൽകിയിട്ട് പകരം സോപ്പ് നൽകി വഞ്ചിച്ചുവെന്നാണ് ഉപഭോക്താവിന്റെ പരാതി. ആമസോൺ തലവനും മറ്റു മൂന്നു പേർക്കുമെതിരെയാണ് നോയിഡയ്ക്ക് സമീപമുള്ള ബിസരഖ് പോലീസ് സ്‌റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആമസോൺ വെബ്‌സൈറ്റിലൂടെയാണ് പരാതിക്കാരൻ ഫോണിന് ഓർഡർ നൽകിയത്. എന്നാൽ പാഴ്‌സൽ വന്നപ്പോൾ ഫോണിന് പകരം ലഭിച്ചത് സോപ്പാണ്. ഇതെ തുടർന്നാണ് ഉപഭോക്താവ് പരാതി നൽകിയത്.

പരാതിയെ തുടർന്ന് ആമസോണിന്റെ ഇന്ത്യൻ മേധാവി അമിത് അഗർ വാൾ, ഓർഡറുകളിലെ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ഇടനിലസ്ഥാപനമായ ദർശിത പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ പ്രദീപ് കുമാർ, റാവിഷ് അഗർ വാൾ, ഡെലിവറി ബോയ് അനിൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here