Advertisement

റഷ്യയിലെ എഫ്എസ്ബി ആസ്ഥാനത്തുണ്ടായ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചു

November 1, 2018
Google News 0 minutes Read
probe began on bomb blast in fsb

റഷ്യയിലെ എഫ്എസ്ബി ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ആസ്ഥാനത്തെ ലോബിയിൽ പതിനേഴ്കാരൻ സ്വയം പൊട്ടിത്തെറിച്ചത്.

മോസ്‌കോയിൽ നിന്നും 750 മൈൽ അകലെ രാജ്യത്തെ വടക്കൻ നഗരമായ അർഗാൻഗൽസ്‌കിൽ ബുധനാഴ്ചയാണ് സ്‌ഫോടനം നടന്നത്. റഷ്യയുടെ തീവ്രവാദ വിരുദ്ധ കമ്മറ്റിയുടെ പ്രാഥമിക അന്വേഷണ പ്രകാരം എഫ്.എസ്.ബി ആസ്ഥാനത്ത് ലോബിയിലേക്ക് കടന്ന് വന്ന 17 വയസുകാരൻ തൻറെ ബാഗ് തുറന്ന് ഒരു വസ്തു പുറത്തെടുക്കുകയും കൈയിൽ നിന്നും പൊട്ടിതെറിക്കുകയുമായിരുന്നു. സിസിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. പേര് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇയാൾ പ്രദേശവാസി തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ചത് പ്രാദേശികമായി നിർമ്മിച്ച ബോംബാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എഫ്.എസ്.ബി ഉദ്യോഗസ്ഥരായ മൂന്ന് പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. തീവ്രവാദ വിരുദ്ധ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌ഫോടനം സംബന്ധിച്ച എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് കമ്മറ്റി വക്താവ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here