Advertisement

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം

November 2, 2018
Google News 1 minute Read
Bjp Congresss

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സി.എന്‍.എക്‌സ് സര്‍വേ. 67 മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ബി.ജെ.പിയ്ക്ക് അധികാരം നഷ്ടമാകുമെന്ന് പ്രവചിക്കുന്നത്.

ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളായിരിക്കും തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കുകയെന്ന് 35 പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 26.63 പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയത്തെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടു.

തൊഴിലും വികസനവും ഈ തെരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്ന ഘടകമായിരിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വസുന്ധരരാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 65 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി.

മുഖ്യമന്ത്രിയെന്ന നിലയില്‍ വസുന്ധര രാജെ പരാജയമാണെന്നാണ് 48 ശതമാനത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 30.82 ശതമാനം പേര്‍ പിന്തുണച്ചു.

മുന്‍ ബി.ജെ.പി നേതാവ് ഘനശ്യാം തിവാരിയുടെ ഭാരത് വാഹിനി പാര്‍ട്ടി ബി.ജെ.പിയുടെ നിര്‍ണായക വോട്ടുകള്‍ പിടിക്കുമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 110-120 സീറ്റുകളും ബി.ജെ.പിക്ക് 70-80 സീറ്റുകളും ലഭിക്കുമെന്നാണു സര്‍വേ ഫലം. മായാവതിയുടെ ബി.എസ്.പിക്ക് 13 സീറ്റുകള്‍, മറ്റുകക്ഷികള്‍ക്കെല്ലാം കൂടി 7 സീറ്റുകള്‍ എന്നിങ്ങനെയും ലഭിക്കും.

2013ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു 163 സീറ്റുകള്‍, രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡിസംബര്‍ ഏഴിനാണു രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. 11നു ഫലം അറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here