Advertisement

കനത്ത മഴ; നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി; തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം

November 3, 2018
Google News 0 minutes Read

കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ ഉയർത്തി. ഒരടിവീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കാനാണ് തീരുമാനം. ഷട്ടറുകൾ തുറന്നതിനെ തുടർന്ന് നെയ്യാറിന്റെ ഇരുകരകളിലുമുള്ളവരും കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here