17
Nov 2018
Saturday
24 - Comming soon

സനലിന്റെ കൊലപാതകം; എസ്.ഐയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകത്തില്‍ എസ്.ഐ സന്തോഷ് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അപകടം സംഭവിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് സനലിനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിനെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്ന നിര്‍ദേശം എസ്.ഐ നല്‍കിയില്ല. ഇത് എസ്.ഐ സന്തോഷ് കുമാറിന് പറ്റിയ ഗുരുതര വീഴ്ചകളാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറുന്നത് എസ്.ഐ തടയാതിരുന്നതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇതുവരെയും എസ്.ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പകരം, എസ്.ഐയ്ക്ക് കീഴിലുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നിലവില്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.

Top