Advertisement

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തിന് വെള്ളിയാഴ്ച തുടക്കമാവും

November 9, 2018
Google News 0 minutes Read
kshethraprevesana vilambaram

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികത്തിന‌് ഇന്ന് തുടക്കം. തിരുവനന്തപുരം വിജെടി ഹാളില്‍ ഹാളില്‍ 3.30ന് പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ എകെ ബാലന്‍ അധ്യക്ഷനാകും. ക്ഷേത്രപ്രവേശന വിളംബരവും അതിന് മുമ്പും പിമ്പും നടന്ന നവോത്ഥാനമുന്നേറ്റങ്ങളും കോർത്തിണക്കി നൂറിലധികം ചിത്രങ്ങളുടെ പ്രദർശനവും ക്ഷേത്രപ്രവേശന വിളംബര ഡോക്യുമെന്ററിയും ഉണ്ടാകും.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, സാംസ്‌കാരികം, ആർക്കിയോളജി, ആർക്കൈവ്‌സ് വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക‌് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്രപ്രവേശന വിളംബര കൈപ്പുസ്തകം വേദിയിൽ ലഭിക്കും. ശനിയാഴ‌്ച 10.30ന് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ ഒത്തുചേരൽ നടക്കും. പകൽ മൂന്നിന് നവോത്ഥാനം സ്ത്രീ പൗരാവകാശം എന്ന സംവാദവും ആറിന് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ നാടകവും അവതരിപ്പിക്കും. കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം, പ്രശ്‌നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കും. വൈകിട്ട് നാലിന‌്’ നവോത്ഥാനം: വർത്തമാനവും ചരിത്രവും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. ആറ് മുതൽ കവിയരങ്ങ്. 12ന് വൈകിട്ട് ‘ഭരണഘടന: വിശ്വാസവും ആരാധനാസ്വാതന്ത്ര്യവും’ പ്രഭാഷണം. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും തുടർന്ന് സമ്മാനദാനവും. വാർഷികാഘോഷത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും 12 വരെ വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട‌്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here