Advertisement

‘സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്’; മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തില്‍

November 15, 2018
Google News 0 minutes Read
pinarayi vijayan cm kerala

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍. എഴുതി തയ്യാറാക്കിയ 12 പേജുള്ള കുറിപ്പ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. കോടതിവിധി വരാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. മറ്റ് വിധികളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല. വിധി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൊണ്ടുവന്നതല്ല. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷമാണ് ശബരിമലയില്‍ വേണ്ടത്. അതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here