Advertisement

ഗജ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; ജാഗ്രതാ നിര്‍ദേശം

November 15, 2018
Google News 0 minutes Read
gaja

ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും. ഇന്ന് വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 23000ഓളം പ്രദേശത്തെ ദുരന്ത സാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, നാഗപട്ടണം അടക്കമുളള വടക്കന്‍ തമിഴ്നാട് മേഖലകളില്‍ 21000ത്തോളം സുരക്ഷാസംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്ത് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. എന്നാല്‍ അത് തീരം തൊടുമ്പോള്‍ വേഗത നൂറ് കിലോമീറ്റര്‍ വരെയാകാം.  താത്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നു.1077, 1070 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളും സജ്ജമാണ്. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here