Advertisement

കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ; ‘ഗോ സമൃദ്ധി പ്ലസ്’ പദ്ധതിക്ക് തുടക്കമായി

November 15, 2018
Google News 1 minute Read

സംസ്ഥാനത്ത് കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ‘ഗോ സമൃദ്ധി പ്ലസ്’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോ സമൃദ്ധി പ്ലസ് പദ്ധതിയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദമാക്കി. ഒരു വര്‍ഷം, മൂന്ന് വര്‍ഷം കാലയളവുകളിലേക്ക് ഈ പദ്ധതി പ്രകാരം ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. പദ്ധതി അനുസരിച്ച് കര്‍ഷകനും രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംസ്ഥാനത്ത് കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ‘ഗോ സമൃദ്ധി പ്ലസ് ‘പദ്ധതിക്ക് തുടക്കമായി. സര്‍ക്കാര്‍ സബ്സിഡിയോടെ കുറഞ്ഞ പ്രീമിയം നിരക്കില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഒരു വർഷം, മൂന്ന് വർഷം എന്നീ കാലയളവുകളിലേക്ക് പദ്ധതി പ്രകാരം ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാണ്. ഒരു വർഷത്തേക്ക് കന്നുകാലി വിലയുടെ 2.8%വും മൂന്നു വർഷത്തേക്ക് 6.54%വും പ്രീമിയം തുക അടച്ചാല്‍ മതി. ജനറൽ വിഭാഗത്തിന് പ്രീമിയം തുകയുടെ 50%വും എസ്.സി/എസ്.ടി വിഭാഗത്തിന് 70%വും സബ് സിഡി നൽകും. ജനറൽ വിഭാഗത്തിന് അൻപതിനായിരം രൂപ വിലയുള്ള പശുവിന് ഒരു വർഷത്തേക്കായി 700 രൂപയും മൂന്നുവർഷത്തേക്കായി 1635 രൂപയും പ്രീമിയം നൽകിയാൽ മതി. എസ്.സി/എസ്.ടി വിഭാഗത്തിന് ഇതേ നിരക്കിൽ യഥാക്രമം 420 രൂപയും 981 രൂപയും പ്രീമിയമായി നൽകണം. അൻപതിനായിരം രൂപയിൽ കൂടുതൽ വിലയുളള പശുവിന് അഡീഷണൽ പോളിസി സൗകര്യവുമുണ്ട്.

പദ്ധതി അനുസരിച്ച് കർഷകനും 2 ലക്ഷം രൂപയുടെ അപകട മരണ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 42 രൂപയും മൂന്ന് വർഷത്തേക്ക് 114 രൂപയും മാത്രം കർഷകൻ ഇതിനായി നൽകിയാൽ മതി. മൃഗസംരക്ഷണ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പിലാക്കുക. സമയബന്ധിതമായി നഷ്ടപരിഹാര തുക (ക്ലെയിം) കർഷകന്റെ ബാങ്ക് എക്കൗണ്ടിലേക്ക് നൽകും. ക്ഷീരകർഷകരെ പൂർണ്ണമായും ‘ജിയോ മാപ്പിംഗ് ‘ ചെയ്യുന്നു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. സംസ്ഥാന സർക്കാർ 5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here