Advertisement

പരീക്ഷയ്ക്ക് ഇനി രണ്ടാഴ്ച്ച മാത്രം; ഇതുവരെ വിദ്യാർത്ഥികൾക്ക് പാഠപുസ്തകം നൽകിയിട്ടില്ല

November 16, 2018
Google News 0 minutes Read
IGNOU didnt distribute textbook to students

പരീക്ഷയ്ക്ക് ഇനി രണ്ടാഴ്ച്ച മാത്രം ബാക്കി നിൽക്കെ പാഠപുസത്കങ്ങൾ കിട്ടാതെ വിദ്യാർത്ഥികളെ വലച്ച് ഇന്ധിരാഗാന്ധി ലാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി. ഈ സാഹചര്യത്തിൽ, പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സർവകലാശാല അവഗണിക്കുകയാണ്.

ഡിസംബർ ആദ്യവാരമാണ് ഇഗ്‌നോ വർഷാന്ത്യ പരീക്ഷകൾ ആരംഭിക്കുന്നത്. എന്നാൽ, പല പാഠ്യവസ്തുക്കളുടെയും അച്ചടി പോലും പൂർത്തിയായിട്ടില്ല എന്നാണ് അധികൃതർ തന്നെ പറയുന്നത്. അടുത്ത അക്കാദമിക്ക് വർഷത്തിലും ഈ പ്രശ്‌നം തുടരാമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പാഠ്യ സാമഗ്രികൾ കിട്ടാതെ കുട്ടികൾ പരീക്ഷ എഴുതേണ്ട അവസ്ഥ. രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ പാഠ്യ സാമഗ്രികൾക്കുള്ള തുക മുൻകൂറായി അടച്ച കുട്ടികളോടാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിദൂര വിദ്യാഭ്യാസ സർവ്വകലാശാലയായ ഇഗ്‌നോയുടെ ഈ ക്രൂരത.

ഇത് മാത്രമല്ല കഴിഞ്ഞ വർഷം പരീക്ഷ പാസ്സായ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പോലും ഇതുവരെ നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here