Advertisement

ശ്രീലങ്കയിൽ പാർലമെന്റിൽ എം.പിമാർ തമ്മിൽ ഏറ്റുമുട്ടൽ; എംപിമാർക്ക് പരിക്ക്

November 16, 2018
Google News 0 minutes Read
mp conflict in srilanka parliament

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ പാർലമെന്റിൽ എം.പിമാർ തമ്മിൽ ഏറ്റുമുട്ടൽ. അവിശ്വാസ പ്രമേയത്തെത്തുടർന്നുണ്ടാ ഏറ്റുമുട്ടലിൽ എം.പിമാർക്ക് പരിക്കേറ്റു.

സഭ സമ്മേളിച്ചപ്പോൾ പാർലമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് മഹീന്ദ്ര രജപക്‌സെ സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇത് വോട്ടിനിട്ട് തീരുമാനിക്കണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സ്പീക്കർ കരു ജയസൂര്യ അംഗീകരിച്ചതോടെയാണ് തർക്കം തുടങ്ങിയത്.

ബുധനാഴ്ച നടന്ന അവിശ്വാസ പ്രമേയത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച രജപക്സെ പരാജയപ്പെട്ടിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും, രജപക്സയെയും അനുകൂലിക്കുന്ന എം.പിമാര്‍ സ്പീക്കറെ വളഞ്ഞു. ഇത് പ്രതിരോധിക്കാന്‍ സ്പീക്കര്‍ക്ക് ചുറ്റും റനില്‍ വിക്രമ സിംഗെയുടെ പക്ഷത്തുള്ള എം.പിമാരും രംഗത്തെത്തിയതോടെയാണ് അക്രമം തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here