Advertisement

ഒരേ ദിവസം രണ്ട് സിനിമ; ഇരട്ടി സന്തോഷത്തില്‍ രഞ്ജിന്‍രാജ്

November 16, 2018
Google News 0 minutes Read

സ്വന്തം സംഗീത സംവിധാനത്തില്‍ രണ്ട് ചിത്രം ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുക, അത് ഒരു പുതുമുഖ സംഗീത സംവിധായകനാണെങ്കിലോ? അത്തരമൊരു അപൂര്‍വ്വ സൗഭാഗ്യത്തിന്റെ ത്രില്ലിലാണ് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്, എആര്‍ ബിനുരാജ് സംവിധാനം ചെയ്ത നിത്യ ഹരിത നായകന്‍ എന്നീ രണ്ട് ചിത്രങ്ങളാണ് രഞ്ജിന്റേതായി ഇന്ന് തീയറ്ററുകളില്‍ എത്തിയത്.

നിത്യ ഹരിതനായകനില്‍ ഗാനങ്ങള്‍ക്ക് പുറമെ പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട് രഞ്ജിന്‍.  അഞ്ച് ഗാനങ്ങളാണ്  ചിത്രത്തിലുള്ളത്.  ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് നിര്‍മ്മാതാവ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ഇരുവരും ചിത്രത്തില്‍ രണ്ട് ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്. വളരെ നാളുകള്‍ക്ക് ശേഷം എംജി ശ്രീകുമാറും സുജാതയും ഒരുമിച്ച്  ഒരുമിച്ച് ഒരു ഗാനം പാടുന്നുണ്ടെന്നുള്ള പ്രത്യേകത കൂടി നിത്യ ഹരിതനായകനുണ്ട്. ജ്യോത്സന, മക്ബൂല്‍ മന്‍സൂര്‍, നിരഞ്ജ് സുരേഷ്, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോജു ജോർജ്ജ്  ചിത്രം ജോസഫില്‍ ജോജു ജോര്‍ജ്ജും ഒരു ഗാനം ആലപിക്കുന്നുണ്ട്.  ഈ ചിത്രത്തില്‍  മൂന്ന് ഗാനങ്ങളും പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. വിജയ് യേശുദാസിന് പുറമെ കാര്‍ത്തിക്, ബെനഡിക്റ്റ് ഷൈന്‍ എന്നിവരാണ് മറ്റ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

മാക്റോ പിക്ചേഴ്സ് ഒരുക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന സിനിമയാണ് രഞ്ജിന്റെ സംഗീത സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് രഞ്ജിനാണ്.
ഒരു പുതുമുഖ സംവിധായകന്റെ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം തീയറ്ററുകളില്‍ എത്തുന്നുവെന്ന അപൂര്‍വ്വത സ്വന്തമാക്കിരിക്കുകയാണ് രഞ്ജിന്‍

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here