Advertisement

ഈ അവാര്‍ഡ് മുറിവേറ്റ സ്ത്രീകള്‍ക്കം, പ്രളയത്തെ അതിജീവിച്ച എന്റെ നാടിനും; കിടിലന്‍ പ്രസംഗവുമായി മഞ്ജു

November 18, 2018
Google News 0 minutes Read
manju warrier

ജെഎഫ്ഡബ്യു പുരസ്കാര വേദിയില്‍ സദസ്സിനെ ഞെട്ടിച്ച് മഞ്ജുവാര്യര്‍. ജസ്റ്റ് ഫോര്‍ വിമന്‍ എന്ന പുരസ്കാര ചടങ്ങിലാണ് ഇംഗ്ലീഷ് ഭാഷയില്‍ ഉഗ്രന്‍ പ്രസംഗം മഞ്ജുവാര്യര്‍ നടത്തിയത്. സ്ത്രീകളുടെ അന്തസിന് മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. പുരസ്കാരങ്ങള്‍ എന്നും പ്രചോദനമാണ്. എന്നോടൊപ്പം എന്റെ ജീവിതയാത്രയില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഞാന്‍ ഓര്‍ക്കുന്നു. സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെ കുറിച്ചാണ് ഈ സായാഹ്നത്തില്‍ എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഈ രാജ്യത്ത് സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീകളെ കുറിച്ചാണ്. സ്ത്രീകളുടെ മാന്യതയ്ക്ക് എപ്പോള്‍ ക്ഷതം ഏല്‍ക്കുന്നുവോ അത് കാണിക്കുന്നത് നമ്മള്‍ പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന സമൂഹത്തിന്റെ പരാജയമാണ്. ഞാന്‍ എന്റെ ഈ പുരസ്കാരം സമര്‍പ്പിക്കുന്നത് ഇത്തരത്തില്‍ അഭിമാനം മുറിപ്പെട്ട സ്ത്രീകള്‍ക്കും, മഹാപ്രളയത്തെ അതിജീവിക്കുന്ന എന്റെ നാടിനുമാണെന്നും മഞ്ജു പറഞ്ഞു. വേദിയില്‍ നടി സിമ്രാനുമൊത്ത് നൃത്തം ചെയ്താണ് മഞ്ജു വേദി വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here