Advertisement

ജസ്റ്റിസ് ലോയയുടെ മരണം റേഡിയോ ആക്ടീവ് പോയിസണിങ്ങ് കാരണം: അഭിഭാഷകൻ സതീഷ്

November 22, 2018
Google News 0 minutes Read
Judge Loya Died Of Radioactive Isotope Poisoning Alleges Advocate Satish

അന്തരിച്ച ജസ്റ്റിസ് ബിഎച് ലോയയുടെ മരണം റേഡിയോ ആക്ടീവ് ഐസോടോപ് പോയിസണിങ്ങ് മൂലമെന്ന് അഭിഭാഷകൻ സതീഷ് ഉകെ. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിലാണ് സതീഷ് ിത് സംബന്ധിച്ച ഹർജി സമർപ്പിച്ചത്.

ദുരൂഹ സാഹചര്യത്തിൽ അന്തരിച്ച അഭിഭാഷകരായ ശ്രീകാന്ത് ഖണ്ടാൽക്കറും പ്രകാശ് തോംബ്രെയുമാണ് ലോയയുടെ മരണത്തിന് പിന്നിലെ ഈ രഹസ്യം തന്നെ അറിയിച്ചതെന്ന് 209 പേജുള്ള ക്രിമിനൽ പെറ്റീഷനിൽ അഭിഭാഷകൻ സതീഷ് ഉകെ പറയുന്നു.

ബിജെപി അധ്യക്ഷൻ അമിത് ഷാ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ രത്തൻ കുമാർ സിൻഹയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പെറ്റീഷനിൽ പറയുന്നു. 2015 മാർച്ചിൽ മൂന്ന് ദിവസം നീണ്ട നാഗ്പൂർ സന്ദർശനത്തിനിടെയായിരുന്നു ഇത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളെല്ലാം മായ്ച്ച് കളഞ്ഞുവെന്നും പെറ്റീഷനിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here