Advertisement

റഫാൽ ഇടപാട്; അന്വേഷണം ആവശ്യപ്പെട്ട് ഫ്രാൻസിലും പരാതി

November 24, 2018
Google News 0 minutes Read

റഫാൽ ഇടപാടിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് എൻജിഒ പരാതി നൽകിയതായി റിപ്പോർട്ട്. പ്രമുഖ എൻ.ജി.ഒയായ ഷെർപ്പയാണ് ഫ്രാൻസിലെ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർക്ക് പരാതി നൽകിയിരിക്കുന്നത്. റഫാൽ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ചും ന്തെടിസ്ഥാനത്തിലാണ് റിലയൻസ് ഡിഫൻസിനെ ദസ്സോ പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് വിശദമാക്കണമെന്നാണ് പരാതിയിലെ ആവശ്യം.

റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോ എന്നും, ആർക്കെങ്കിലും അനർഹമായ നേട്ടമുണ്ടായോ എന്നതും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഷെർപ്പ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഫ്രഞ്ച് വിമാനനിർമാതാക്കളായ ദസ്സോ ഏവിയേഷനിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാൻസിലും ഒരുപോലെ വിവാദങ്ങൾ ഉടലെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here