Advertisement

‘മുസ്ലീം വിദ്യാര്‍ത്ഥികള്‍ മതം രേഖപ്പെടുത്തണം’; ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനം

November 24, 2018
Google News 1 minute Read
muslimmm

ഗുജറാത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്‌സാമിനേഷന്‍ എഴുതുന്ന മുസ്ലീം വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ നിര്‍ബന്ധിത ഓണ്‍ലൈന്‍ ഫോം പുറത്തിറക്കി ഗുജറാത്ത് സര്‍ക്കാര്‍. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

‘ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്നവരാണോ’ എന്നതാണ് കുട്ടികളോടുള്ള ആദ്യ ചോദ്യം. ഈ ചോദ്യത്തിന് ‘അതെ’ എന്ന് മറുപടി നല്‍കിയാല്‍ അതിന് താഴെ മറ്റ് രണ്ട് ചോയ്‌സുകള്‍ വരും. അത് ‘മുസ്ലീം ആണോ’ അല്ലെങ്കില്‍ ‘മറ്റു വിഭാഗത്തില്‍’ ഉള്ളവരാണോ എന്നതാണ്.

ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളായി ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, ജൈന വിഭാഗങ്ങള്‍കൂടിയുണ്ടെന്നിരിക്കെ മുസ്‌ലിം വിദ്യാര്‍ഥികളോട് മാത്രമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്വയം അടയാളപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. മുസ്‌ലിം വിദ്യാര്‍ഥികലുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ബോധപൂര്‍വ്വം നടത്തിയ നീക്കമാണിതെന്നാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഭയക്കുന്നത്.

അഹമ്മദാബാദ് മിററാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here