Advertisement

അയോധ്യ കേസ് വൈകിക്കാൻ കോൺഗ്രസ് ഇടപെട്ടു; ആരോപണവുമായി മോദി

November 25, 2018
Google News 0 minutes Read
congress interfered with ayodhya case in sc alleges modi

അസോധ്യ കേസ് നീട്ടിവെക്കാൻ സുപ്രീംകോടതിയിൽ കോൺഗ്രസ് ഇടപെടൽ നടത്തിയെന്ന് നരേന്ദ്ര മോദി. രാജസ്ഥാനിലെ ാൾവാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് നരേന്ദ്ര മോദി കോൺഗ്രസിനെതിരെ അയോധ്യ വിഷയം പ്രയോഗിച്ചത്.

കോൺഗ്രസ് നിയമസംവിധാനത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. നിയമവ്യവസ്ഥയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാത്ത തരത്തിലുളള ഭീതിതമായ അന്തരീക്ഷം കോൺഗ്രസ് സൃഷ്ടിച്ചിരിക്കുന്നു. 2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അയോധ്യ കേസ് പരിഗണിക്കുന്നത് വൈകിക്കാൻ കോൺഗ്രസ് നേതാക്കളിലൊരാൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു എന്നും പ്രധാനമന്ത്രി ആരോപിച്ചു.

ന്യായാധിപന്മാർ കോൺഗ്രസിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാതിരിക്കുമ്പോൾ അവരെ ഇംപീച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് എന്നും മോദി പറഞ്ഞു. ആരെയും ഭയപ്പെടാതെ നീതി നടപ്പിലാക്കുകയാണ് നിയമജ്ഞർ ചെയ്യേണ്ടതെന്നും മോദി പറഞ്ഞു. അയോധ്യ കേസിൽ തെരഞ്ഞെടുപ്പിന് മുൻപ് ഒരു തീരുമാനമുണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ കേസിൽ എപ്പോൾ വാദം കേൾക്കണം എന്ന് 2019 ജനുവരിയിൽ മാത്രമേ സുപ്രീംകോടതി തീരുമാനം പറയുകയുളു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here