Advertisement

കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്

November 27, 2018
Google News 0 minutes Read
krishnan kutty

പിണറായി വിജയൻ മന്ത്രിസഭയിലെ പുതിയ അംഗമായി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്.  രാജ്ഭവനില്‍വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മാത്യു ടി തോമസ് കൈകാര്യം ചെയ്‌തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്കുട്ടിക്ക് ലഭിക്കുക. ചിറ്റൂരിൽ നിന്നുള്ള എം എൽ എയാണ് കെ കൃഷ്ണൻകുട്ടി. മുതിർന്ന നേതാവ് കൂടിയായ കൃഷ്ണൻ കുട്ടി ആദ്യമായാണ് മന്ത്രിയാകുന്നത്. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സഭയില്‍ വരുന്നുണ്ട്. ഇതിന് കെ കൃഷ്ണൻകുട്ടി തന്നെയാകും ഇതിന് മറുപടി നൽകുക.

വെള്ളിയാഴ്ച ബംഗ്ളൂരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന് ഉന്നതതല ചർച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റാൻ തീരുമാനിച്ചത്. പാര്‍ട്ടിയുടെ നടപടി മനസില്‍ മുറിവേല്‍പ്പിച്ചെന്ന് ആദ്യം പ്രതികരിച്ച് മാത്യു ടി തോമസ് ഇന്നലെ ക്ലിഫ് ഹൗസില്‍ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രിയ്ക്ക് രാജി സമര്‍പ്പിച്ചത്.  അതേസമയം കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ സംസ്ഥാന പ്രസിഡണ്ട് ആരാകണം എന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണെന്നാണ് സൂചന. മാത്യു ടി തോമസിനെ തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു പക്ഷം രംഗത്തുണ്ട്.   എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here