Advertisement

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

November 29, 2018
Google News 0 minutes Read

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ.എസ്.യു., എ.ഐ.എസ്.എഫ്, എ.ബി.വി.പി എന്നീ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ബുധനാഴ്ചയാണ് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് രാഖിയെ പരീക്ഷാഹാളില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോളേജില്‍നി ന്ന് ഇറങ്ങിപ്പോയ രാഖി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here