Advertisement

സഭാ കവാടത്തില്‍ സത്യാഗ്രഹം; പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് എത്തി (വീഡിയോ)

December 3, 2018
Google News 2 minutes Read
udf

നിയമസഭാ കവാടത്തിനു മുന്‍പില്‍ പ്രതിപക്ഷത്തിന്റെ സത്യാഗ്രഹം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ പിരിഞ്ഞു. സഭ പിരിഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം പുറത്തിറങ്ങി. നിയമസഭാ കവാടത്തിനു മുന്‍പില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സത്യാഗ്രഹമിരുന്നു. മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Read More: നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് യുഡിഎഫ്, പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

അതിനിടയില്‍ യുഡിഎഫിന്റെ പ്രതിഷേധത്തിന് ശക്തി പകരാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിലെത്തി. സത്യാഗ്രഹമിരിക്കുന്ന എംഎല്‍എമാരായ പാറയ്ക്കല്‍ അബ്ദുള്ള, എന്‍. ജയരാജ്, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം സഭാ കവാടത്തിലിരുന്ന് മുല്ലപ്പള്ളി പ്രതിപക്ഷത്തിന് കരുത്ത് പകര്‍ന്നു. നിയമസഭയില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായി എന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ശബരിമല വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here