Advertisement

മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ : മുഖ്യമന്ത്രി

December 5, 2018
Google News 0 minutes Read

മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ ആയെന്ന് മുഖ്യമന്ത്രി. പ്രളയ സമയത്ത് പ്രധാനമന്ത്രി കേരളത്തിൽ തിരിഞ്ഞു നോക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്നും ആവശ്യങ്ങൾ നേടിയെടുക്കാൻ സംസ്ഥാന സർക്കാരിനും ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിൽ സഹായികേണ്ടവർ സംസ്ഥാനത്തിന്റെ ആവശ്യാനുസരണം സഹയിച്ചോ എന്ന് ആലോചിക്കണമെന്നും വിദേശ സഹായം കേരളത്തിന് മാത്രം നിഷേധിക്കുന്ന സമീപനം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുന്നുവെന്നും ഗുജറാത്ത് ഉൾപെടെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നേരത്തെ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം, പ്രളയത്തെ കുറിച്ചുള്ള യുഎൻ സംഘത്തിന്റെ റിപ്പോർട്ട് സര്ക്കാര് പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാരിന്റെ വീഴ്ച റിപ്പോർട്ടിൽ ഉണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.

സാലറി ചലഞ്ചിനെ കുറിച്ചും സഭയിൽ ചർച്ചയുണ്ടായി. ധനസമാഹരണത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും സാലറി ചലഞ്ച് പിടിച്ചുപറിയാക്കിയത് സർക്കാരാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രളയത്തെ അതിജീവിച്ചത് ലോകം ആകെ അംഗീകരിച്ച കാര്യമാണ്. നഷ്ടം കണക്കാക്കിയത് 26,703 കോടി രൂപ 31,000കോടി രൂപയാണ് പുനർനിർമാണത്തിന് ഐക്യ രാഷ്ട്ര സംഘടന കണക്കാക്കിയത് . അതിൽ കൂടുതൽ തുക വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2500 കോടി രൂപയുടെ സഹായം കേന്ദ്രം നൽകുന്നതായി വാർത്ത അല്ലാതെ അറിയിപ്പ് ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സമിതിയുടെ യോഗം ചേരണം എന്ന് അഭ്യന്തര മന്ത്രിയോട് കത്തിലൂടെ ആവശ്യപെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here