Advertisement

ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈക്കോടതി

December 6, 2018
Google News 0 minutes Read

ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. അതേസമയം ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നിരോധനാജ്ഞയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് കോടതി വിലയിരുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ ഇത് അനിവാര്യമായിരുന്നു. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചതെന്നും ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിരോധനാജ്ഞ വേണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട് . ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ ഇവര്‍ മാനിക്കുന്നില്ല. തീര്‍ത്ഥാടകരായ സ്ത്രീകളെ ആക്രമിക്കുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായെെെെെെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ച്ചയും വാദം തുടരും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here