Advertisement

കേരളം രാജ്യാന്തര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രം!

December 6, 2018
Google News 1 minute Read

കേരളം രാജ്യാന്തര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമാകുന്നു. മലേഷ്യ, മാലെദ്വീപ് ,തായ് ലൻഡ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്ക് മയക്കുമരുന്നെത്തിക്കാൻ ഡ്രഗ് മാഫിയ ഉപയോഗിക്കുന്നത് കേരളത്തിലെ തുറമുഖങ്ങളേയും വിമാനത്താവളങ്ങളെയുമാണ്. ഇക്കഴിഞ്ഞ സെപ്തംബർ 29 – കൊച്ചിയിൽ നിന്നും 26 കിലോ മെത്തഡിൻ ഡയോക്സി മെതറ്റഫിറ്റമിൻ അഥവാ എംഡി എം എ എന്ന മയക്കുമരുന്നാൻ് പിടിച്ചെടുത്തത്. രാജ്യാന്തര വിപണിയിൽ വില ഇതിന്റെ വില കുറഞ്ഞത് 200 കോടി രൂപയാണ്.  കൊറിയർ വഴി വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത് പോലീസ് പിടികൂടുന്നത്.

മറ്റ് കണക്കുകള്‍ ഇങ്ങനെ

ഫെബ്രുവരി – 17
കൊച്ചിയിൽ നിന്ന് പിടികൂടിയത് 30 കോടി വിലവരുന്ന 5 കിലോഗ്രാം എംഡി എം എ

മാർച്ച് 19
പാലക്കാട്ട് നിന്നും 36 കോടിയുടെ 36 കിലോ ഹാഷിഷ് ഓയിൽ.

സെപ്തംബർ 1

തിരുവനന്തപുരത്തു നിന്നും 6 കോടിയുടെ ആറു കിലോ ഹാഷിഷ് ഓയിൽ
സെപ്തംബർ-17

തൃശൂരിൽ നിന്നും  നാല് കോടിയുടെ 4 കിലോ ഹാഷിഷ് ഓയിൽ

എവിടേക്കാണ് ഈ മയക്കുമരുന്നുകൾ എത്തുന്നത്? ലക്ഷ്യം വിദേശ വിപണിയാണ്. തമിഴ്നാട് വഴി കേരളത്തിലെത്തിക്കുന്ന മയക്കുമരുന്ന് തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴി ലക്ഷ്യസ്ഥാനത്തെത്തും. കഴിഞ്ഞ രണ്ടര വർഷത്തിനിടെ കേരളത്തിൽ പിടികൂടിയത് 76 കിലോ ഹാഷിഷ് ഓയിലും 32 കിലോ എംഡിഎംഎ യും 5 കിലോ കറുപ്പുമാണ്. 3546 കിലോ കഞ്ചാവും പിടിച്ചെടുത്തു. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി ലക്ഷക്കണക്കിന് പാക്കറ്റ് പാർസലുകളാണ് ദിനംപ്രതി പോകുന്നത്. ഇവയെല്ലാം പരിശോധിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തയാണ് മയക്കുമരുന്ന് മാഫിയ മുതലെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here