നമുക്കും ഉണ്ട് അമ്മായിയമ്മമാര്‍; വൈറലായി ടിക് ടോക് വീഡിയോ

നാട്ടില്‍ നിന്ന് വരുന്ന ഓരോ പൊതിയും പ്രവാസികള്‍ തുറക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. കൂട്ടത്തിലൊരാള്‍ പോകുമ്പോള്‍ നാട്ടിലേക്ക് കൊടുത്തയക്കുന്ന പൊതിയേക്കാള്‍ ചെറുതായിരിക്കും പലപ്പോഴും നാട്ടില്‍ നിന്ന് ‘കൊടുത്തയക്കപ്പെടുന്ന’ പൊതികള്‍. എന്നാല്‍ ആ പൊതികള്‍ സമ്മാനിക്കുന്ന ഗൃഹാതുരത വളരെ വലുതാണ്. അതിപ്പോള്‍ അതില്‍ ഒരു കുന്നിക്കുരുവാണ് തിരിച്ചെത്തുന്നതെങ്കില്‍ പോലും.
അത്തരത്തിലൊരു വീഡിയോ ആണിത്. നാട്ടില്‍ നിന്ന് ഒരു യുവാവിനെ ഭാര്യയുടെ അമ്മ ഉണ്ടാക്കിക്കൊടുത്തയച്ച പലഹാരങ്ങളുടെ കെട്ടഴിക്കുകയാണ് ഒരു പ്രവാസി സംഘം. രസികന്‍ വീഡിയോ കാണാം