Advertisement

സായുധ സേനാ- പതാകദിനത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തി മോഹന്‍ലാല്‍; വീഡിയോ

December 7, 2018
Google News 1 minute Read

ഇന്ന്, ഡിസംബര്‍ ഏഴിന് ഭാരതം സായുധ സേനാ- പതാക ദിനമായി ആചരിക്കുന്നു. ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഈ ദിനത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ താരം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. നിരവധി ആളുകള്‍ വീഡിയോ പങ്കുവെയ്ക്കുന്നുമുണ്ട്.

പ്രത്യേക പതാക വില്‍പന നടത്തിക്കൊണ്ടൊരു നിധി സ്വരൂപിക്കുന്നതിനാലാണ് ഈ ദിനത്തിന് പതാക ദിനം എന്ന പേര് ലഭിച്ചത്. ഈ ദിനത്തിന്റെ പ്രാധാന്യവും പ്രസക്തിയും നാം ഓരോരുത്തരും അറിഞ്ഞിരിക്കണമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പോരാടി വീരമൃത്യു വരിച്ച സായുധസേനാവിഭാഗങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുന്ന ദിനമാണ് ഇന്ന്. യുദ്ധവിധവകളുടെയും കുടുംബാംഗങ്ങളുടെയും പുനരധിവാസം ഉറപ്പാക്കുക. ഇതിനുപുറമെ വിമുക്ത ഭടന്മാരുടെയും വിധവകളുടെയും കുട്ടികളുടെയും ക്ഷേമ- പുനരധിവാസ കാര്യങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആഘേഷിക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here