Advertisement

‘ശബരിമല വിവാദം കേരളത്തെ എങ്ങനെ സ്വാധീനിച്ചു? ’24’ എക്‌സ്‌ക്ലൂസീവ് സര്‍വേ ഫലം രാത്രി ഏഴിന്

December 8, 2018
Google News 1 minute Read

‘ശബരിമല വിവാദം കേരളത്തെ എങ്ങനെ സ്വാധീനിച്ചു’ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തി ’24’ നടത്തിയ എക്‌സ്‌ക്ലൂസീവ് സര്‍വേ ഫലം ഇന്ന് രാത്രി ഏഴിന് പുറത്തുവിടും.

സമഗ്രമായ പഠനങ്ങള്‍ക്ക് ശേഷമാണ് ‘ശബരിമല ഇംപാക്ട് സര്‍വേ’ ഫലം പുറത്തുവിടുന്നത്. 12,430 സാംപിളുകളുടെ അടിസ്ഥാനത്തിലാണ് ഈ സര്‍വേ നടത്തിയത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 60 നിയോകമണ്ഡലങ്ങളാണ് സര്‍വേ നടത്താനായി ഉപയോഗിച്ചത്. 60 നിയോജക മണ്ഡലങ്ങളിലെ 120 പഞ്ചായത്തുകള്‍, ഓരോ പഞ്ചായത്തില്‍ നിന്നും 60-70 സാംപിളുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സമഗ്രമായ സര്‍വേ നടത്തിയിരിക്കുന്നത്. അതിനൂതന സാങ്കേതിക വിദ്യയായ ഓഗ്മെന്റല്‍ റിയാലിറ്റിയിലൂടെയാണ് ’24’ എക്‌സ്‌ക്ലൂസീവ് സര്‍വേ ഫലം പ്രേക്ഷകരിലെത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here