Advertisement

കണ്ണൂര്‍ ചിറകുവിരിച്ചു

December 9, 2018
Google News 2 minutes Read
kannur

കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അല്‍പസമയം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന്  ആദ്യ സര്‍വ്വീസ് ഫ്ലാഗ്  ഓഫ് ചെയ്തു . 186 കന്നിയാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നു. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ജീവനക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.

അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും  താത്പര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ഗോ എയർ വിമാനം വൈകിട്ട് 3 മണിക്ക് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. അതിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോകും. ബാംഗ്ലൂരിൽ നിന്നും ഗോ എയർ വിമാനം രാവിലെ 11 മണിക്ക് യാത്രക്കാരെയും കൊണ്ട് കണ്ണൂരിൽ എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here