Advertisement

സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഇന്ന് അവസാനിക്കും

December 9, 2018
Google News 1 minute Read
fest

സംസ്ഥാന സ്ക്കൂള്‍ കലോത്സം ഇന്ന് അവസാനിക്കും. മൂന്നാം ദിനമായ ഇന്നത്തെ അവസാനത്തെ പോയന്റ് നില അനുസരിച്ച് പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളാണ് മുന്നിട്ട് നില്‍ക്കുന്നത്. മിമിക്രി, സംഘനൃത്തം, നാടോടി നൃത്തം, ഹയര്‍സെക്കണ്ടറി ഒപ്പന, ലളിത ഗാനം, തുടങ്ങിയ പ്രധാനമത്സരങ്ങളും ഇന്ന് നടക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോട് മുന്നില്‍, പ്രതിഷേധത്തെ തുടര്‍ന്ന് കൂടിയാട്ട മത്സരം ഉപേക്ഷിച്ചു

അതേസമയം മത്സരാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ട കൂടിയാട്ടം മത്സരം ഇന്ന് നടക്കും. നാലാം വേദിയില്‍ നടക്കേണ്ട ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടം മത്സരമാണ് മത്സരാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയത്. വിധികര്‍ക്കാക്കളുടെ പാനലില്‍ ഉള്‍പ്പെട്ട് അധ്യാപകന്റെ ശിഷ്യര്‍ മത്സരത്തിന് എത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. നാലാം വേദിയായിരുന്ന ടിഡി ഹയര്‍ സെക്കണ്ടറി സ്ക്കൂളിലായിരുന്നു ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ട മത്സരം നടക്കേണ്ടിയിരുന്നത്. അധ്യാപകനെ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പ്രതിഷേധം നടത്തിയത് വേഷമിട്ട് എത്തിയ മത്സരാര്‍ത്ഥികള്‍ തന്നെയാണ്. വേദിയില്‍ കുത്തിയിരുന്ന് ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ആരോപണ വിധേയനായ കനകകുമാര്‍ എന്ന വിധികര്‍ത്താവിനെ സംഘാടകര്‍ അവിടെ നിന്ന് മാറ്റി.

വിധികർത്താവായി ദീപ നിശാന്ത്; സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധം

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here