ഗേറ്റ് ചങ്ങലയിട്ട് പൂട്ടി യാക്കോബായ വിശ്വാസികള്‍; പിറവത്ത് നാടകീയ രംഗങ്ങള്‍

പിറവം പള്ളിയിലേക്ക് പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കത്തെ ചെറുത്ത് യാക്കോബായ വിഭാഗം. സുപ്രീം കോടതി വിധിയുടെ ബലത്തില്‍ പിറവം പള്ളിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.
ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ പ്രധാന ഗേറ്റ് ചങ്ങലയിട്ട് പൂട്ടി. ഇതോടെ സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി. പള്ളിയുടെ ഗോപുരത്തില്‍ കയറി യാക്കോബായ വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കാന്‍ ആരംഭിച്ചു. സ്ത്രീകളടക്കം പള്ളിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ് ഇപ്പോള്‍. പൊലീസ് ചങ്ങല നീക്കി അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫല ശ്രമമായി.
പള്ളിയുടെ നിയന്ത്രണം പൂര്‍ണമായും യാക്കോബായ വിശ്വാസികള്‍ ഏറ്റെടുത്തിരിക്കുകയാണ്. പൊലീസ് ബലപ്രയോഗത്തിന് ശ്രമിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. പൊലീസ് അകത്തു പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് നിരവധി വിശ്വാസികള്‍ ഭീഷണി മുഴക്കി. ഇതോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് പിന്നീട് നടത്തിയത്.
സംഘര്‍ഷാവസ്ഥ അതിരൂക്ഷമായി തുടരുന്നതിനാല്‍ പൊലീസ് സന്നാഹം പിറവം പള്ളിയില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here