Advertisement

സൗദിയിലെ ഏത് വിമാനത്താവളങ്ങളില്‍ നിന്നും ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം

December 13, 2018
Google News 0 minutes Read

സൗദിയിലെ ഏത് വിമാനത്താവളങ്ങളിൽ നിന്നും ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. സൗദിയിലെ വിമാന കമ്പനിയായ ഫ്ലൈനാസും ജെറ്റ് എയര്‍വേയ്‌സും തമ്മിൽ ധാരണയായതോടെയാണ് ഇന്ത്യൻ പ്രവാസികൾക്ക് ഈ അവസരം കൈവന്നിരിക്കുന്നത്.

ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനിയായ ജറ്റ് എയർ വെയ്സ് സൗദിയിലെ ‘ഫ്ലൈ നാസു’ മായി സഹകരിച്ച് സർവീസ് നടത്താൻ ധാരണയായി. പുതിയ കരാർ പ്രകാരം ജറ്റ് എയർവെയ്‌സ് ടിക്കറ്റ് ഉപയോഗിച്ച് ഫ്ലൈനാസിലും ഫ്ലൈനാസ് ടിക്കറ്റ് ഉപയോഗിച്ച് ജറ്റിലും ഇനി യാത്ര ചെയ്യാനാകും.

ഇരുകമ്പനികളും കോഡ് ഷെയർ പാട്ണര്‍ഷിപ്പ് വ്യവസ്ഥയിലാണ് ഒപ്പുവെച്ചത്. ഫ്ളൈനാസ് സർവീസുള്ള മദീന, ജീസാൻ, ഖസീം, ത്വാഇഫ്, അബ്ഹ എന്നിവിടങ്ങളിൽ നിന്നും ദമ്മാം, ജിദ്ദ, റിയാദ് എന്നീ പ്രധാന വിമാനത്താവളങ്ങളിൽ എത്തി ജെറ്റ് എയർവെയ്‌സ് വഴി ഒറ്റ ടിക്കറ്റിൽ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് ജെറ്റ് എയർവെയ്‌സ് സൗദി ജനറൽ മാനേജർ അനിൽ ശ്രീനിവാസൻ പറഞ്ഞു. ഇരു കമ്പനികളും കോഡ് ഷെയർ വ്യവസ്ഥയുണ്ടാക്കിയതോടെ സൗദിയുടെ ഏത് ഭാഗത്ത് നിന്നും ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാനാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here