Advertisement

പ്രതിപക്ഷം സഭ വിട്ടിറങ്ങി

December 13, 2018
Google News 0 minutes Read
kerala assembly from today onwards

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ചോദ്യോത്തര വേള ബഹിഷ്കരിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. പതിമൂന്നാം നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. കഴിഞ്ഞ 27 ന് ആരംഭിച്ച സമ്മേളനം പൂർണമായും പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷമില്ലാതെ ചോദ്യോത്തര വേള ഇപ്പോള്‍ പുരോഗമിക്കുകയാണ്.

സഭാ സമ്മേളനം ഇന്നും ബഹളമയമാകാനാണ് സാധ്യത. അതേസമയം ശബരിമല പ്രശ്നങ്ങളിൽ പരിഹാരം തേടി പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ നടത്തുന്ന ഉപവാസ പ്രതിഷേധം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കും. സഭാ സമ്മേളനം അവസാനിക്കുന്നതോടെ സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here