Advertisement

ശബരിമല; സഭയ്ക്ക് പുറത്ത് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ്

December 13, 2018
Google News 0 minutes Read
protest

സഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ, ശബരിമലയിലെ നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഉയർത്തിക്കാട്ടി സഭക്ക് പുറത്ത് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് യു ഡി എഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് ജില്ലാ കളക്ടറേറ്റുകളിൽ യു ഡി എഫ് ധർണ നടത്തും. മുന്നണിയിലെ വനിതാ സംഘടനകളെ അണിനിരത്തി 22 ന് ജില്ലാ കേന്ദ്രങ്ങളിൽ പിക്കറ്റിങ് സംഘടിപ്പിക്കും. വനിതാ മതിലിനെ ഇനിമുതൽ വർഗ്ഗീയ മതിലെന്ന് വിശേഷിപ്പിക്കാനും ഇന്ന് തിരുവനന്തപുരത്ത് ചേർന്ന യു ഡി എഫ് യോഗത്തിൽ തീരുമാനമായി.

അതേസമയം, 11 ദിവസമായി സഭാ കവാടത്തിൽ നടത്തി വന്ന പ്രതിപക്ഷ എംഎൽഎമാരുടെ ഉപവാസ സമരം പിൻവലിച്ചു. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രഫ.എൻ ജയരാജ് എന്നിവരാണ് ഉപവാസം നടത്തിയിരുന്നത്. സഭ ഇന്ന് പിരിയുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. സഭാ കവാടത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പ്രതിപക്ഷ സമരം അവസാനിപ്പിച്ചത്.നിയമസഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിവന്ന ഉപവാസ സമരം പിൻവലിച്ചു. സഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, ശബരിമല വിഷയത്തിൽ സഭക്ക് പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാൻ ഇന്ന് ചേർന്ന യു ഡി എഫ് യോഗത്തിൽ ധാരണയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here