Advertisement

വാഹനാപകടങ്ങളില്‍ മുന്നില്‍ എറണാകുളം, മരണത്തില്‍ തിരുവനന്തപുരം

December 14, 2018
Google News 1 minute Read
accident

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് കൊച്ചിയിലാണെന്ന് പോലീസിന്റെ കണക്കുകള്‍.  തൊട്ടുപുറകില്‍ തലസ്ഥാന നഗരിയാണ് .  വാഹനാപകടത്തില്‍ രണ്ടാം സ്ഥാനത്ത് ആണെങ്കിലും മരണനിരക്കില്‍ ഒന്നാം സ്ഥാനമാണ് തിരുവനന്തപുരത്തിനെന്ന ഞെട്ടിക്കുന്ന കണക്കുകൂടി പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.  ശരാശരി 11 പേരുടെ ജീവനാണ് ഒരു ദിവസം റോഡപകടങ്ങളില്‍ പൊലിഞ്ഞുപോകുന്നതെന്നാണ് കണക്ക്.നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് ഈ കണക്ക് പുറത്ത് വിട്ടത്.

എട്ടുമാസത്തിനുള്ളില്‍ എറണാംകുളം ജില്ലയില്‍ 3707 അപകടങ്ങളാണുണ്ടായത്.1448 എണ്ണം സിറ്റിയിലും 2259 എണ്ണം റൂറലിലും.രണ്ടിലുമായി മരിച്ചവരുടെ എണ്ണം 213 ആണ്. ഇരുചക്ര വാഹനങ്ങളും സ്വകാര്യ ബസ്സുകളുമാണ് അപകടങ്ങളില്‍ മുന്നില്‍ . മത്സരയോട്ടമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണം.പത്തുവര്‍ഷത്തിനിടെ 55217 സ്വകാര്യ ബസ്സുകളുണ്ടാക്കിയ അപകടങ്ങളില്‍ 7293 പേര്‍ മരിച്ചു.കെ.എസ്.ആര്‍.ടി.സി. ബസ്സുകളും ഒട്ടും പിന്നിലല്ല.15226 അപകടങ്ങളില്‍ 2635 പേരാണ് മരിച്ചത്.

രാത്രിയാണ് വാഹനാപകടങ്ങള്‍ കൂടുതലെന്നാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധികൃതര്‍ പറയുന്നത്.രാത്രിയില്‍ സഞ്ചരിക്കുന്ന വാഹനങ്ങുടെ എണ്ണം കുറവാണെങ്കിലും ഇവയുണ്ടാക്കുന്ന അപകടങ്ങുടെ തോത് 25 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ വാഹനാപകടങ്ങളും മരണവും പൊതുവെ കുറഞ്ഞ ജില്ല വയനാടാണ്.388 അപകടങ്ങളും 32 മരണവുമാണ് വയനാട്ടിലുണ്ടായത്.

ജില്ലകളും വാഹനാപകടങ്ങളും ചുവടെ(മരണം ബ്രാക്കറ്റില്‍):

1.തിരുവനന്തപുരം-3664(36)
2.എറണാകുളം-3707(292)
3.കോഴിക്കാട്-1942(242)
4.കൊല്ലം-2238(269)
5.തൃശ്ശൂര്‍-2856(266)
6.കണ്ണൂര്‍-1356(148)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here