Advertisement

കരിഞ്ചോലമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം പാലിക്കാതെ ജില്ലാ ഭരണകൂടം

December 14, 2018
Google News 0 minutes Read
karinjola

കോഴിക്കോട് കരിഞ്ചോലമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം പാലിക്കാതെ ജില്ലാ ഭരണകൂടം . നവംബർ 30 നകത്ത് പുനരധിവാസപാക്കേജ് നൽകാമെന്നായിരുന്നു വാഗ്ദാനം . വസ്തു കണ്ടെത്തി കരാറെഴുതിയ ജനങ്ങൾ ഭരണകൂടത്തിന് ഇടപെടലിൽ നിസ്സഹായരായി കാത്തിരിക്കുകയാണ് .
2018 ജൂൺ 14 നാണ് 14 പേരുടെ മരണത്തിനിടയാക്കിയ കരിഞ്ചോല മലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ദുരന്തത്തിൽ 5 വീടുകളാണ് പൂർണമായി തകർന്നത്. മരണപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച നാലുലക്ഷം രൂപ നൽകിയെങ്കിലും പുനരധിവാസം എങ്ങുമെത്തിയില്ല.

സ്ഥലം കണ്ടെത്തി കരാർ രേഖകൾ സഹിതം തഹസിൽദാർക്ക് കൈമാറണമെന്നാണ് സർക്കാർ നൽകിയ നിർദേശം . എന്നാൽ സ്ഥലം കണ്ടെത്തി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിയെന്ന് കരിഞ്ചോലമല ദുരന്തത്തിൽ രണ്ടുമക്കളും വീടു നഷ്ടപ്പെട്ട സലീം പറയുന്നു്.

നവംബർ 30നകം എല്ലാം ശരിയാകുമെന്ന് താമരശ്ശേരി തഹസിൽദാർ നൽകിയ ഉറപ്പ്. എന്നാൽ ആ ഉറപ്പ് പാലിച്ചില്ല .കണ്ടെത്തി കരാർ എഴുതിയ ഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കരിഞ്ചോലമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here