Advertisement

തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാമെന്ന കേരളസർക്കാർ നിർദേശം വ്യോമയാന മന്ത്രാലയം തള്ളി

December 17, 2018
Google News 0 minutes Read
sabarimala airport cheruvally harrison estate sabarimala airport consultant assigned TRAI to set broad parameters of rules for in-flight connectivity plane landed in highway

തിരുവനന്തപുരം വിമാനത്താവളം എറ്റെടുക്കാമെന്ന കേരളസർക്കാർ നിർദേശം തള്ളി കേന്ദ്ര വ്യോമയാന മന്ത്രാലയം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഓഹരികൾ വിൽക്കാനുള്ള ആഗോള ടെൻഡർ എയർ പോർട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചു. രാജ്യത്തെ മറ്റ് അഞ്ച് വിമാനത്താവളങ്ങൾക്ക് ഒപ്പമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും സ്വകാര്യവത്ക്കരിയ്ക്കുന്നത്. ഇനി വിമാനത്താവളം സ്വന്തമാക്കാൻ കേരള സർക്കാരിന് ടെൻഡർ പ്രക്രിയയിൽ പങ്കെടുക്കെണ്ടിവരും

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ വർഷങ്ങളായ് നടക്കുന്ന നീക്കങ്ങൾ യാഥാര്‍ത്ഥ്യത്തിലേക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിൽപ്പനയ‌്ക്ക‌് ടെൻഡർ ക്ഷണിച്ച് കൊണ്ടുള്ള ആഗോള ടെൻഡർ എയർപോർട്ട‌് അതോറിറ്റി ഓഫ‌് ഇന്ത്യ ക്ഷണിച്ചു ഞായറാഴ്ചയാണ് ഇക്കാര്യത്തിൽ കേരളം ഉയർത്തിയ എതിർപ്പുകൾ തള്ളി ആഗോള ടെൻഡറിനായുള്ള പരസ്യം പ്രസിദ്ധീകരിച്ചത്.

2019 ഫെബ്രുവരി 19നുമുമ്പ‌് ഓൺലൈൻ ടെൻഡറുകൾ സമർപ്പിക്കാം . വിൽപ്പന വിഭാഗത്തിലാണ‌് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ മറ്റ‌് അഞ്ച‌് വിമാനത്താവളങ്ങൾക്ക് ഒപ്പമാണ് തിരുവനന്തപുരം വിമാനത്തവളത്തിന്റെ സ്വകാര്യവത്ക്കരണം. വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഉണ്ടാകു എന്ന് നേരത്തെ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിരുന്നു. ഫലത്തിൽ ഈ ഉറപ്പ് ഏകപക്ഷീയമായ് ലംഘിയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടി. തീരുമാനിച്ചാൽ ആവശ്യമെങ്കിൽ മത്സര ടെൻഡറിൽ പങ്കെടുത്ത‌് വിമാനത്താവളം വാങ്ങാനാണ‌് സിവിൽ ഏവിയേഷൻ മന്ത്രാലയം കേരളത്തോട‌് നിർദേശിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 635 ഏക്കർ ഭൂമിയിലാണ‌് തിരുവനന്തപുരം. ഇവിടെ 1000 ത്തിലധികം കോടി രൂപ സംസ്ഥാന സർക്കാർ മുതൽ മുടക്കും ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here