Advertisement

ക്രിസ്തുമസ് പെന്‍ഷന്‍ വിതരണം ആരംഭിച്ചു; ആനുകൂല്യം ലഭിക്കുന്നത് 45 ലക്ഷം പേര്‍ക്ക്

December 18, 2018
Google News 1 minute Read
govt makes guidelines for social welfare pension tight

ക്രിസ്തുമസിനോട് അനുബന്ധിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്ത് തുടങ്ങി. നാൽപത്തഞ്ചു ലക്ഷം പേർക്കാണ് ഇത്തവണ ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ്‌ മുതൽ നവംബർ വരെയുള്ള പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ബാങ്ക് അക്കൌണ്ടിൽ പെൻഷൻ ആവശ്യപ്പെട്ടവർക്ക് ഇന്നു മുതൽ തുക അക്കൌണ്ടിൽ ലഭിക്കും. മറ്റുള്ളവർക്ക് സഹകരണബാങ്കുകൾ വഴിയുള്ള വിതരണം പൂർത്തിയായി വരുന്നു. പെൻഷൻ വിതരണം ചെയ്യുന്നതിന് സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ 1893 കോടി രൂപയും ക്ഷേമബോർഡുകൾക്ക് 253 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കുടിശികയൊന്നുമില്ലാതെയാണ് പെൻഷൻ വിതരണം പൂർത്തിയാകുന്നത്.

Read More: മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം ലഭിക്കും: കേന്ദ്രമന്ത്രി

ഇത്തവണ മൂന്നേകാൽ ലക്ഷം പേര്‍ക്ക് പുതുതായി പെന്‍ഷന്‍ ലഭിക്കും. സാമൂഹ്യക്ഷേമ പെൻഷൻകാരിൽ രണ്ടര ലക്ഷവും ക്ഷേമപെൻഷൻകാരിൽ എഴുപത്തയ്യായിരവുമാണ് വർധന. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് പുതുതായി പെൻഷന് അർഹരായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.

Read More: ഇടുക്കി ലോക്‌സഭാ സീറ്റിലേക്ക് ഉമ്മന്‍ചാണ്ടിയെത്തുമെന്ന് സൂചന

വെല്‍ഫെയര്‍ ബോര്‍ഡുകള്‍വഴിയുള്ള പെന്‍ഷനുകളുടെ വിതരണവും ആരംഭിച്ചു. ഏഴുലക്ഷത്തിലധികം പേർക്കാണ് ഇതുവഴി ക്ഷേമപെൻഷൻ ലഭിക്കുന്നത് . മൂന്നുലക്ഷത്തോളം കർഷക പെൻഷനും ഇതിലുൾപ്പെടും. സര്‍ക്കാര്‍ സഹായമില്ലാതെ ക്ഷേമബോര്‍ഡുകള്‍ നല്‍കുന്ന പെന്‍ഷന്‍വിതരണവും ആരംഭിച്ചിട്ടുണ്ട്. 3.5 ലക്ഷം പേരാണ് ഇതിന്റെ ഗുണഭോക്താക്കൾ. പെന്‍ഷന്‍വിതരണം കൃത്യമായി നടക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഉറപ്പു വരുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here