Advertisement

ജമ്മു കാശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം

December 19, 2018
Google News 0 minutes Read
ramnath kovind highcourt verdicts should be produced in regional languages says ramnath kovind

ആറ് മാസത്തിലേറെയായി അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ ഇനി രാഷ്ട്രപതി ഭരണം. ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പിഡിപി നേതാവ് അല്‍ത്താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാനും നേരത്തെ ധാരണയായിരുന്നു. എന്നാല്‍, നിയമസഭ പിരിച്ചുവിട്ടുകൊണ്ട് ഗവര്‍ണര്‍ ഈ നീക്കം പൊളിച്ചു. ശേഷം ഗവര്‍ണര്‍ ഭരണമായിരുന്നു ജമ്മുവിലുണ്ടായിരുന്നത്. ഇതിന്റെ കാലാവധി പൂര്‍ത്തിയായതോടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here