Advertisement

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നവര്‍ ജാഗ്രതെ! മുന്നറിയിപ്പുമായി പൊലീസ്‌

December 19, 2018
Google News 2 minutes Read

ഓണ്‍ലൈന്‍ പണമിടപാടുകല്‍ നടത്തുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി കേരളാ പൊലീസ്‌. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെയാണ്  പൊലീസ്‌ പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ATM കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണമെങ്കില്‍ മൊബൈലില്‍ ലഭിക്കുന്ന OTP കൂടി നല്‍കണമെന്നറിയാമല്ലോ.. എന്നിട്ടും രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈലില്‍ OTP വരാതെ തന്നെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്ന പല പരാതികളും ഉയരുന്നുണ്ട്.

ഇന്ത്യയില്‍ 2000 രൂപയില്‍ കൂടുതലുള്ള എല്ലാ ‘കാര്‍ഡ് നോട്ട് പ്രെസെന്റ്’ ഇടപാടുകള്‍ക്കും അഡീഷണല്‍ ആതന്റിക്കേഷന്‍ ഫാക്ടര്‍ (AFA) ആയി OTP റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ നിര്ബന്ധമാക്കിയിട്ടുണ്ട്. രണ്ടായിരത്തിനു താഴെയുള്ള ഇടപാടുകളില്‍ ഇത് ഒപ്ഷനല്‍ ആണ്. RBI യുടെ നിബന്ധന ഉള്ളതിനാല്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പേയ്മെന്റ് ഗേറ്റ് വേ സംവിധങ്ങളും OTP സംവിധാനം ഉപയോഗിക്കാന്‍ ബാധ്യസ്ഥരാണ്.

മറ്റെല്ലാ രാജ്യങ്ങളിലും ഇത്തരത്തില്‍ OTP സംവിധാനം നിര്‍ബന്ധമല്ല. കേവലം കാര്‍ഡ് നമ്പര്‍, എകസ്പയറി തീയതി, CVV നമ്പര്‍ എന്നിവ ഉണ്ടെങ്കില്‍ പല വിദേശ പെയ്മെന്റ് ഗേറ്റ് വേകളും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം നമ്മുടെ കാര്‍ഡ് വിവരങ്ങള്‍ ഏതെങ്കിലും ഫിഷിങ് സൈറ്റ് വഴിയോ പോസ് മെഷീനിലെയോ എടിഎം മെഷീനിലെയോ സ്‌കിമ്മര്‍ വഴിയോ മറ്റേതെങ്കിലും മാര്‍ഗത്തിലോ നഷ്ടപ്പെട്ടുപോയാല്‍, ഈ കാര്‍ഡ് വിവരങ്ങള്‍ വിദേശ പേയ്മെന്റ് ഗേറ്റ് വേകള്‍ വഴി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. ഉപയോഗിക്കുന്ന സൈറ്റുകളുടെ വിശ്വാസ്യത
ഉറപ്പാക്കുക. വ്യാജസൈറ്റുകള്‍ തിരിച്ചറിയുക

2. കടകളിലും മറ്റും നമ്മുടെ കണ്മുമ്പില്‍ വെച്ച്
മാത്രം കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കുക.

3. സൈറ്റ് വിവരങ്ങള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി
ആക്‌സസ് ചെയ്യാതെ മുഴുവന്‍ സൈറ്റ് അഡ്രസ്സും
നേരിട്ട് ടൈപ്പ് ചെയ്യാന്‍ ശ്രദ്ധിക്കുക.

4. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും മറ്റും
കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്തു
വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.

5. അക്കൗണ്ടുകളില്‍ ഈ-കോമേഴ്സ് സൗകര്യം
ആവശ്യമുണ്ടെങ്കില്‍ മാത്രം ബാങ്കുകള്‍ മുഖേന
enable ചെയ്യുക

6. പറ്റുമെങ്കില്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക്
മാത്രമായി പ്രത്യേകം അക്കൗണ്ട് ഉപയോഗിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെയെങ്കിലും തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാം..

OTP ബൈപാസ് ചെയ്യുന്ന തരം തട്ടിപ്പുകള്‍ അസാധ്യമെന്നല്ല,വിദേശ ഗേറ്റ് വെകള്‍ വഴിയുള്ള ഇടപാടുകളിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലും നടക്കുന്നത്. OTP ചോദിച്ചു വിളിക്കുമ്പോള്‍ അത് നല്‍കുന്നത് കൊണ്ടാണ് ബഹുഭൂരിഭാഗം പേര്‍ക്കും അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത്.

(കടപ്പാട്:കെ.എം.അബ്ദുല്‍ സലാം,
സീനിയര്‍ മാനേജര്‍ (ഐ.ടി) യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here