Advertisement

പുതുതായി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കും; സിഎംഡിയെ തള്ളി ഗതാഗതമന്ത്രി

December 19, 2018
Google News 1 minute Read

പുതിയ കണ്ടക്ടര്‍മാരുടെ വേതന വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സി സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയെ തള്ളി ഗതാഗതമന്ത്രി. പുതുതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരാഴ്ച കൂടി പ്രതിസന്ധി സര്‍വീസുകളെ ബാധിക്കും. ഇന്ന് 1093 ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.

Read More: സിനിമാ – സീരിയല്‍ നടന്‍ ഗീഥാ സലാം അന്തരിച്ചു

പിഎസ്‌സി മുഖേന കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമനം നേടുന്നവര്‍ക്ക് സ്ഥിരം നിയമനം ഉറപ്പു നല്‍കാനാകില്ലെന്നും, റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക് എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന വേതനം മാത്രമേ നല്‍കൂ എന്നുമായിരുന്നു കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞത്.

Read More: ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’; ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു

എന്നാല്‍ റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക് വിജ്ഞാപനം ഉറപ്പുനല്‍കുന്ന വേതനവും എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇതോടെ സിഎംഡി മുന്‍നിലപാട് തിരുത്തി.

Read More: ‘എന്റെ ഉമ്മാന്റെ പേരി’ലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

സര്‍വീസുകള്‍ രണ്ടാക്കേണ്ടി വന്നത്മൂലം യാത്രാക്ലേശം രൂക്ഷമാണെന്നും മന്ത്രി സമ്മതിക്കുന്നു. ഒരാഴ്ചകൊണ്ട് പുതിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാം. അതുവരെ അവധി ഒഴിവാക്കിയും അധിക ജോലി ചെയ്തും സഹകരിക്കണമെന്നാണ് സ്ഥിരം ജീവനക്കാരോട് മാനേജുമെന്റ് നിര്‍ദ്ദേശം. ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തി ഉണ്ടെങ്കിലും തല്‍ക്കാലം പ്രത്യക്ഷ സമരത്തിന് സാധ്യതയില്ല. ഷെഡ്യൂള്‍ വ്യാപകമായി ഒഴിവാക്കപ്പെടുമ്പോഴും വരുമാനത്തില്‍ കുറവില്ലെന്നാണ് കെഎസ്ആര്‍ടിസി അവകാശപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here