Advertisement

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി ഡബ്ല്യു. വി രാമനെ തെരഞ്ഞെടുത്തു

December 20, 2018
Google News 0 minutes Read

മുന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഡബ്ല്യു.വി രാമനെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി തെരഞ്ഞെടുത്തു. ഗാരി ക്രിസ്റ്റനും വെങ്കിടേഷ് പ്രസാദും അടക്കമുള്ളവരുടെ പട്ടികയില്‍ നിന്നാണ് രാമനെ പരിശീലകനായി തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം നാളെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് സൂചന.

കപില്‍ ദേവ്, ഗെയ്ദ്‌വാക്ക്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ് ഹോക്ക് പാനലാണ് 28 അപേക്ഷകരില്‍ നിന്നും എട്ട് പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഡബ്ല്യു.വി രാമന്‍, വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ട്രന്റ് ജോണ്‍സ്റ്റണ്‍, ദിമിത്ര് മസ്‌കരേനാസ്, ബ്രാഡ് ഹോഗ്, കല്‍പ്പന വെങ്കടാചര്‍ എന്നിവരുടെ പട്ടികയില്‍ നിന്നാണ് പരിശീലകനെ ഭരണ സമിതി തെരഞ്ഞെടുക്കുന്നത്. പരിശീലന മേഖലയിലെ അനുഭവപരിചയമാണ് ഡബ്ല്യു.വി രാമനെ തുണച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംങ് പരിശീലകനാണ് രാമന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here