Advertisement

കമ്പ്യൂട്ടർ സ്വകാര്യത; നടപടി ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്

December 21, 2018
Google News 1 minute Read

രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും കേന്ദ്ര ഏജൻസികൾക്ക് പരിശോധിക്കാൻ അനുവാദം നൽകിയ നടപടി ലോക്സഭ നിർത്തിവച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. 24 വാർത്തയെ തുടർന്നാണ് നോട്ടീസ് നൽകിയത്. സർക്കാർ നടത്തിയത് ഗൂഡാലോചനയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു.

രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലെ രേഖകളും പരിശോധിയ്ക്കാൻ കേന്ദ്ര എജൻസികൾക്ക് അധികാരം  ഇന്നലെ രാത്രി വൈകി പുറത്തിറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവിലാണുള്ളത്. 10 കേന്ദ്ര എജൻസികൾക്കാണ് ഇതിനുള്ള അധികാരം നൽകി അഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 69(1) പ്രകാരമാണ് കേന്ദ്രസർക്കാർ നടപടി. ഉപഭോക്താവും സേവന ദാതാവും പരിശോധനയ്ക്ക് തടസ്സം നിൽക്കരുതെന്നും നിർദേശം. ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺ ട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ്, ഡൽഹി പോലിസ്, സി.ബി.ഐ, റവന്യു ഇന്റലിജൻസ് ,എൻ,ഐ,എ, ക്യാബിനറ്റ് സെക്രട്ടെറിയറ്റ്,  ഡയറക്ടറേറ്റ് ഓഫ് സിഗനൽ ഇൻറലിജൻസ്, പോലിസ് കമ്മിഷണർ ഡൽഹി എന്നി അധികാര സ്ഥാനങ്ങളാണ് ഉത്തരവ് പ്രകാരം അധികാരം സിദ്ധിച്ച കേന്ദ്ര എജൻസികൾ.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here