Advertisement

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത!

December 21, 2018
Google News 0 minutes Read

നിത്യേന ഗൂഗിള്‍ മാപ്പിന്റെ സേവനങ്ങള്‍ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇരുചക്രവാഹനങ്ങള്‍ക്കായുള്ള ടൂ വീലര്‍ സേവനങ്ങള്‍ ഗൂഗിള്‍ മാപ്പ് വിപുലീകരിച്ചു. ലക്ഷ്യസ്ഥാനത്ത് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതോടൊപ്പം ആ പ്രദേശത്തെ ഭക്ഷണശാലകളും മറ്റ് കടകളും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലാണ് ഗൂഗിള്‍ മാപ്പ് സോവനങ്ങള്‍ വിപുലീകരിച്ചിരിക്കുന്നത്.

ടുവീലര്‍ യാത്രികര്‍ക്ക് ലക്ഷ്യസ്ഥാനത്ത് മറ്റുവാഹനങ്ങളെക്കാള്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതാണ് ടുവീലര്‍ മോഡ്. തിരക്ക് കുറഞ്ഞ വഴികള്‍ ഈ സൗകര്യത്തിലൂടെ ലഭ്യമാകും. സ്ഥലങ്ങള്‍ കണ്ടെത്താന്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളുടെ സഹായവും ഉണ്ട്.

ഇതിനുപുറമെ പ്ലസ് കോഡുകള്‍, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവെയ്ക്കാനുള്ള സംവിധാനം എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവില്‍ പ്രതിമാസം രണ്ട് കോടിയിലധികം ഇരുചക്ര വാഹന ഉപയോക്താക്കള്‍ ഗൂഗിള്‍ മാപ്പിന്റെ ടുവീലര്‍ മോഡ് പ്രയോജനപ്പെടുത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here